Thursday, 8 December 2016

സ്വര്‍ഗവാസികള്‍

അച്ഛന് തിരുവനന്തപുരം പോവേണ്ട ആവശ്യം ഉള്ളതിനാല്‍ , കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ ആക്കാന്‍ ആണ് ഞാന്‍ അന്ന് രാത്രി ടൌണില്‍ പോയത് ...

എന്നാല്‍ അന്ന് രാത്രി ജീവിതത്തിലെ മുന്നോട്ടുല്ല യാത്രയില്‍ എന്നെ സഹായിച്ചേക്കാവുന്ന കുറച്ചു അറിവ് കിട്ടി ...

അത് നിങ്ങളുമായി പങ്കുവെക്കട്ടെ ...

അച്ഛനെ ബസ്‌ കയറ്റി ഞാന്‍ കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ പുറത്തേക്ക് ഇറങ്ങി .

ഒരുപാട് പേര്‍ അവിടെ തുണി വിരിച്ചു കിടക്കുന്നു ... റോഡ്‌ സൈഡില്‍ ...
ഒരുപക്ഷെ എന്നെപ്പോലെ ഒരുപാട് പേര്‍ തുപ്പിയിടുന്ന ഉമിനീരിനു മുകളിലാവം അവര്‍ പായ വിരിച്ചിട്ടുണ്ടാവുക ...

നല്ല തണുപ്പുള്ള ഒരു രാത്രി ആയിരുന്നു അത് ...

അതൊന്നും അവിടെ കിടക്കുന്ന ആളുകളില്‍ പ്രതിഫലിച്ചു കാണുന്നില്ല ...

ഒരുപക്ഷെ അവര്‍ക്ക് ശീലമായിപ്പോയതുകൊണ്ടായിരിക്കാം ...

ഒരുപക്ഷെ ഇതൊന്നും അവര്‍ക്ക് ഒരു പ്രശ്നമല്ലായിരിക്കാം ... എന്നാല്‍ ഞാന്‍ എന്‍റെ ജീവിതം അവരുടെതുമായി ഒത്തുനോക്കുമ്പോള്‍ ആണ് എനിക്ക് വല്ലാത്ത വിഷമം തോന്നിയത് ...

കിടന്നുറങ്ങാന്‍ ഒരു വീടും , കട്ടിലും , തലയണയും , പുതപ്പും , തണുപ്പ് കൂട്ടാന്‍ ആയി ഫാനും ...
കിടന്നു കൊണ്ട് ചാറ്റ് ചെയ്യാന്‍ മൊബൈല്‍ ഫോണും ...

ഇതെല്ലം ഉണ്ടായിട്ടും ഞാന്‍ എന്തിനാനു എന്‍റെ ജീവിതത്തെ ഒരുപാട് വെറുക്കുന്നതെന്ന് തോന്നിപ്പോയി ...

പ്രേമ നൈര്യസ്യം , സാമ്പത്തിക പ്രതിസന്ധി , മാനസിക സമ്മര്‍ദം എല്ലാം കൊണ്ട്  ആത്മഹത്യാ ചെയ്യുന്ന , ജീവിതം വെറുത്തു പോയ , പുതിയൊരു ജന്മം ആഗ്രഹിക്കുന്ന ഞാന്‍ അടക്കമുള്ള ജനത ഒരു നിമിഷം , അരവയറുമായി തെരുവില്‍ തണുപ്പ് സഹിച്ചു  ഉറങ്ങുന്ന ആ മനുഷ്യരെ ഒന്നോര്‍മിച്ചാല്‍ മനസ്സിലാകും നമ്മള്‍ എല്ലാം സ്വര്‍ഗത്തില്‍ ആണ് ...

സ്വര്‍ഗവാസികള്‍ ...

Saturday, 19 November 2016

നാവിലേക്ക് പടരുന്ന ദേഷ്യം

സന്തോഷം, സങ്കടം, ഭയം , ദേഷ്യം ... അങ്ങനെ ഒരുപാട് വികാരങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യ മനസ്സ് ...

ഇതുവരെ ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റാത്ത അദൃശ്യമായ എന്തോ ഒന്ന് ...

ഇതില്‍ ഓരോ വികാരത്തിനും അതിന്‍റെതായ പങ്കുണ്ട് മനുഷ്യ ജീവിതത്തില്‍ ...

ഓരോ സന്ദര്‍പത്തിലും മനുഷ്യ മനസ്സില്‍ ഉദ്ഭവിക്കുന്ന ഇവയെ ആത്മസംയമത്തിലൂടെ പിടിച്ചു കെട്ടാന്‍ പലര്‍ക്കും പറ്റാറില്ല ...

ജനിതക ഘടകങ്ങളുടെയും , ജീവിത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരോ വ്യക്തിയിലും വികാരങ്ങളുടെ അളവ് മാറി മറിയാം...

ദേഷ്യം ...

മനുഷ്യ വികാരങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്ന് ...

ദേഷ്യം കടിച്ചമര്‍ത്തുന്നത് ശരിയാണെന്ന് പറയുന്നില്ല ... അത് പിന്നീട് ഒരുപാട് മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം ...

എന്നാല്‍ ഈ ദേഷ്യം നാവിന്‍ തുമ്പില്‍ എത്തിക്കഴിഞ്ഞാലാണു ഒരുപാട് പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നത് ...

"വായില്‍ തോന്നിയത് വിളിച്ചു പറയുക ..." എന്ന് കേട്ടിട്ടില്ലേ ...

പിന്നീടൊരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്ത ഒന്നാണ് വാക്കുകള്‍ ...

തീര്‍ത്തും ശ്രദ്ധയോടെ തെറ്റില്ലെന്ന് മനസ്സില്‍ സ്വയം ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപയോഗിക്കേണ്ടവ.

ചിലപ്പോള്‍ ദേഷ്യം എന്നാ വികാരം കൊണ്ട് മാത്രമാവില്ല ഈ വാക്കുകള്‍ പുറത്തു വരുന്നത് ...

സങ്കടം ആവാം , സന്തോഷം ആവാം , ഭയം ആവാം ...

എന്നാല്‍ ഏറ്റവും ഭയാനകമായത് ദേഷ്യം തന്നെ ...

വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പഠിച്ച ആള്‍ ആണ് ജീവിതം അറിഞ്ഞവന്‍...

അവനറിയാം ഇനിയും ജീവിക്കേണ്ടതാണ്... ഈ ലോകത്ത് ... പണ്ട് ജീവിച്ച പോലെ ...

വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്നവന്‍ എന്നും വിജയിച്ചിട്ടെ ഉള്ളു ...

മഹാത്മാ ഗാന്ധി ...

അദ്ദേഹം മഹാത്മായതില്‍ ഒരു പങ്ക് ആത്മസംയമനത്തിന് തന്നെയെന്നതില്‍ യാതൊരു സംശയവുമില്ല ...

നമ്മളാരും മഹാത്മാക്കള്‍ ആണെന്ന് പറയുന്നില്ല ...

എങ്കിലും നാവില്‍ നിന്നും നാം ഉതിര്‍ത്തു വിടുന്ന വാക്കുകള്‍ മറ്റാരുടെയും ഹൃദയത്തില്‍ തറച്ചു കേരുന്നവയാവരുത് ...

ദേഷ്യം തീര്‍ക്കേണ്ടത് നാവിലൂടെ അല്ല ... മറിച്ച് അറിവിലൂടെ ആണ് ...

അറിവുള്ളവന്‍ ഒരിക്കലും പരിധി വിട്ടു വികാരം പ്രകടിപ്പിക്കില്ല ...

മനസ്സിന്‍റെ ഉള്‍ത്തട്ടില്‍ നിന്നും അവന്‍ അതിനു കടിഞ്ഞാണിടും ...

വായില്‍ തോന്നിയത് വിളിച്ചു പറയുന്നതിനു പകരം അവന്‍ അവന്‍റെ ബുദ്ധിയില്‍ തോന്നിയത് പറയും ...

ഏതു ജീവിത സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള പ്രാപ്തി അവനുണ്ടാവും ...

ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം ...

നിങ്ങള്‍ അറിവുള്ളയാള്‍ ആണോ അല്ലയോ ... ???

Saturday, 12 November 2016

എന്‍റെ ഒരു ഞായറാഴ്ച

ശനിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണല്ലോ ഞായറാഴ്ച

അതുകൊണ്ട് നമുക്ക് 12 മണി മുതല്‍ ആരംഭിക്കാം ...

ഞാന്‍ എന്‍റെ കിടപ്പുമുറിയിലെ കട്ടിലില്‍ ആണ്...

തലക്കടിയിലും കാലിനിടയിലുമായി രണ്ടുതലയണകള്‍ ഉണ്ട് ...

ചെവിയില്‍ ഒരു ഉപകരണവും ഘടിപ്പിച്ച് , വാ കീറി പാടുന്ന സംഗീതവും ഇട്ട്, മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ അത് അസ്വതിക്കുന്ന ഞാന്‍ ...

അച്ഛന്‍ ഓഫ്‌ ചെയ്ത വൈഫൈ വീണ്ടും മെല്ലെ ചെന്ന് ഓണ്‍ ചെയ്ത്, whatsapp , hike , facebook, , youtube , instagram എന്നിവ മാറി മാറി ഉപയോഗിക്കുന്നു ...

സൂക്കര്‍ബര്‍ഗിനും , ഗൂഗിളിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു 22 വയസുകാരന്‍ ...

സമയം ഇപ്പോള്‍ 2 മണി കഴിഞ്ഞിട്ടുണ്ടാവും ...

എന്‍റെ കണ്ണുകള്‍ക്കിനി ഒന്നും ആവില്ലാന്നു ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു ...

മെല്ലെ മയക്കത്തിലേക്ക് ...

( നടക്കാത്ത സ്വപ്‌നങ്ങള്‍ പങ്കുവെച്ചിട്ട് എന്ത് കാര്യം ???!! അതുകൊണ്ട്പറയുന്നില്ല )

രാവിലെ 9 മണി . മെല്ലെ ബോധം വരുന്നു ...

ഇന്ന് വിളിച്ചു എണീപ്പിക്കാന്‍ ആരും വരില്ലാലോ ...

എന്തായാലും 10 മണി ആയി . എണീച്ചു ...

മൊബൈല്‍ എടുത്തു , നേരത്തെ പറഞ്ഞവര്‍ക്ക് വേണ്ടി ഒന്നുകൂടി അധ്വാനിച്ചു ...

പല്ലൊക്കെ എങ്ങോയോ തേച്ചു ...

അമ്മ നിര്‍ബന്ധിച്ചപ്പോ ചായ കുടിച്ചു ...

വീണ്ടും എന്‍റെ കഠിനാധ്വാനം ആരംഭിച്ചു ...

എല്ലാരും ഉണര്‍ന്നിട്ടുണ്ടാവും ... ചാറ്റിങ് ചാറ്റിങ് ചാറ്റിങ് ...

സമയം 1 മണി ഇനി ഇപ്പൊ ചോറ് തിന്നണം ... 

എങ്ങനെയോ തിരക്കിട്ട് ലാപ്ടോപില്‍ ഒരു സിനിമയും ഇട്ടു ഇരുന്നു ...

മറ്റേ കയ്യില്‍ മൊബൈലും ഉണ്ട് ...

ചോറ് കഴിഞ്ഞു ... ഇനി ആ സിനിമ തീര്‍ക്കണം ... അതും ഇട്ടു കിടന്നു ...

6 മണി ... ഒരു ഉറക്കം കൂടി കിട്ടിയതിന്‍റെ സംതൃപ്തിയില്‍ എണീച്ചു മുഖം ഒക്കെ ഒന്ന് കഴുകി ...

എത്ര മെസ്സെജസ് ആണ് ദൈവമേ ...

എല്ലാത്തിനും മറുപടി നല്‍കി ...

പിന്നെ അതില്‍ തന്നെ ആയിപ്പോയി ...

സമയം 8 മണി ... 

എന്തോ ഒരു മടുപ്പ് ... മൊബൈല്‍ ചാര്‍ജിംഗ് ഇട്ടു ...

ലാപ്ടോപ് ഓണ്‍ ചെയ്തു ...

എന്തേലും ചെയ്യണം ... ഇങ്ങനെ ജീവിച്ചിട്ട്കാര്യല്ല...

നെറ്റില്‍ കേറി സെര്‍ച്ച്‌ ചെയ്തു ... "easy business ideas without capital"

എന്തൊക്കെയോ കിട്ടി ...

ഏയ്‌ ... ഇതൊന്നും ശെരിയാവുല്ല ...

web.whatsapp.com 

സമയം 10 മണി ... ചോറ്‌ തിന്നു ... മെല്ലെ മയക്കത്തിലേക്കു വീഴാന്‍ തുടങ്ങി ...

നാളെ കോളേജ് ഉണ്ട് ... റെക്കോര്‍ഡ്‌... തുടങ്ങി എഴുത്ത് ...

എല്ലാരും കിടന്നു ...

സമയം 2 മണി ... ബാക്കി നാളെ എഴുതാം ...

ഒരു ഞായറാഴ്ച  ദിവസം എന്‍റെ ജീവിതത്തില്‍ നിന്നും ഇല്ലാതായിരിക്കുന്നു ...

ഭക്ഷണത്തിന്‍റെയും , സമയത്തിന്‍റെയും ,കുടുംബ ബന്ധങ്ങളുടെയും അച്ഛന്‍റെ അധ്വാനത്തിന്‍റെയും വിലയറിയുന്ന , പുറത്തുള്ള വിശാലമായ ലോകം നഷ്ട്ടപ്പെട്ടു എന്നെനിക്ക് മനസ്സിലാക്കിത്തരുന്ന ഒരു ഞായറാഴ്ച വരും ... 

ഇതേ പോലെ ഒരുപാട് ഞായറാഴ്ചകള്‍ നഷ്ട്ടപ്പെടുത്തിയത്തിനുള്ള ശിക്ഷ ആയിട്ട് ...

Thursday, 13 October 2016

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു

ഗര്‍ഭിണി ആയ സഹോദരിയെ ഡോക്ടറെ കാണിച്ച് വരുന്ന വഴിക്ക് ഒരുപക്ഷെ , "വലുതായാല്‍ ഇവനെ നമുക്ക് ആരാക്കണം ചേച്ചീ" എന്ന ചോദ്യത്തിന്  അവന്‍റെ പെങ്ങള്‍ പറഞ്ഞിരിക്കാം , മാമനെപ്പോലെ രാഷ്ട്രീയം തലക്ക് പിടിച്ചു പോവാതിരുന്നാ മതിയായിരുന്നു എന്ന് .

രാഷ്ട്രീയ കൊലപാതകം ജീവന്‍ എടുത്ത ഒരച്ഛന്‍റെ മകള്‍ വേറെന്ത് മറുപടി പറയാന്‍ ...!


വീട്ടില്‍ എത്തി  മരുന്ന് വാങ്ങാന്‍ പുറത്തു പോയ അവന്‍
ഒരുപാട് വൈകിയപ്പോള്‍ അവന്‍റെ അമ്മയുടെ മനസ്സും ഒന്നു പതറിയിരിക്കാം .കാരണം അവനും അച്ഛനെ പോലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണ് .

സ്വന്തം മകന്‍ വെട്ടേറ്റു മരിച്ച വാര്‍ത്ത ഒരുപക്ഷെ ആ അമ്മ അറിഞ്ഞത്  വാര്‍ത്തകളില്‍ നിന്നാകാം.

മരുന്ന് വാങ്ങി വരുന്ന മാമനെ കാത്തു നിന്ന ആ പെങ്ങളുടെ ഉദരത്തിലേക്കുള്ള ശ്വാസവായു ഒരു നിമിഷത്തേക്ക്  നിലച്ചു പോയിരിക്കാം.

ഫുട്ബോള്‍ മാച്ച് പോലെ ഓരോ നിമിഷവും ശ്വാസം അടക്കിപ്പിടിച്ചിരുന്നു ന്യൂസ്‌ ചാനല്‍ കാണുന്ന ഞാന്‍ അടക്കം ഉള്ള ജനതക്ക് ആ ജീവന്‍റെ വില ഒരു ഹര്‍ത്താലോ , പണിമുടക്കോ ആയിരിക്കാം ...

മരിച്ചു എന്നുറപ്പ് വരുത്തി ഹര്‍ത്താല്‍ പ്രഘ്യാപിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക്  ഒരുപക്ഷെ ആ ജീവന്‍റെ വില പാര്‍ട്ടിയുടെ അഭിമാന പ്രശ്നമാവാം ...

ഓരോ ദിവസവും ജോലി ചെയ്ത് കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍ പെടാപ്പാടുപെടുന്ന ഒരുകൂട്ടം ജനത ഉണ്ട്  ഇവിടെ...

ഓരോ ഹര്‍ത്താലുകള്‍ നടക്കുമ്പോഴും അന്ന് വയര്‍ മുറുക്കിക്കെട്ടുന്ന അവര്‍ക്ക് പാര്‍ട്ടി ഇല്ല , പ്രസ്ഥാനങ്ങള്‍ ഇല്ല.

ഇതൊക്കെ എന്ത് ല്ലേ ...

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് 30 മിനിട്ടിനുള്ളില്‍ ബീവറേജില്‍ ക്യു നില്ക്കാന്‍ ഓടുന്ന നമുക്ക് എന്ത് ജീവന്‍ , എന്ത് ജീവിതങ്ങള്‍ ...

മരിച്ചവന്‍റെ ജീവന്‍ അവന്‍റെ കുടുംബത്തിനു നഷ്ട്ടമായി ...

വേറെ ആര്‍ക്ക് എന്ത് പ്രശ്നം ?

ഇനിയും മരിച്ചു വീഴാന്‍ പോവുന്നവരുടെ ശ്രദ്ധക്ക് ...

ഒരു ദിവസം എങ്കിലും കുടുംബത്തിനു വേണ്ടി ജീവിക്കാന്‍ ശ്രമിക്കൂ ...

നമ്മളെല്ലാരും ആഘോഷിക്കുന്ന ഓരോ ഹര്‍ത്താലിനും ഒരു ജീവന്‍റെ മണമുണ്ട് ...ഒരു കുടുംബത്തിന്‍റെ ശാപം ഉണ്ട് ...ഒരു കൂട്ടം ജനതയുടെ സങ്കടങ്ങള്‍ ഉണ്ട് ...

-Syam

Sunday, 31 July 2016

പറന്നകന്നീടുന്നൂ പക്ഷി

പറന്നകന്നീടുന്നൂ പക്ഷി

ഇനിയും നില്കയാത്ത ക്രൂജനം ബാക്കി നൽകി

ഇരുട്ടിൻ പാതയിൽ പറന്നകലുന്നൂ പാവം

അശ്വമേധം ഭൂമിതൻ മാറിൽനിന്നും

അന്നു കണ്ട സ്വപ്നങ്ങളൊക്കെയും

പാഴ്ക്കിനാവായിന്നു ചിറകടിക്കവെ

നിശ്ചലമാം ഭൂവിൽ വീണ്ടും

ഏകയായ് മൂകമിരുന്നവൾ

ഒരുനാൾ നാമും ചിറകടിച്ചുയർന്നിടും

ആരുമെത്താത്തിടത്തോളം അകലെ

അമ്മ തൻ താരാട്ടുപാട്ടും സ്നേഹബന്ധങ്ങൾ തൻ മാധുര്യവും

നു കർന്നു തീർക്കാതെ നാമും യാത്രയാവും

കണ്ടു നിന്ന സ്വപ്‌നങ്ങൾ വിങ്ങലായ് തേങ്ങും

നേടിയ നേട്ടങ്ങൾ വ്യർത്ഥമായ് തീരും

അകലങ്ങളിലേക്കു പറന്നകലുമ്പോൾ വ്യഥാ

നിറ  കണ്ണുകൾ തൻ ചുംബനം തഴുകിടും മേനിമേൽ

പോവുകയാണവൾ അകലങ്ങളിലേക്ക്

ബന്ധബന്ധന സുഖങ്ങളില്ലാത്തൊരാപ്പാരിലായ് ...

ഇനി ബാക്കി ആ വഴികൾ മാത്രം

അവൾ നടന്നകന്ന വീഥികൾ

നിശ്ചലമവക്കൊതിക്കുന്നൂ  ഒരിക്കൽ കൂടി

ആ നനുത്ത സ്പര്ശനം ഏറ്റുവാങ്ങുവാൻ


- Written By , ma friend

Saturday, 30 July 2016

SHE ALWAYS KNEW

She always knew how me
feeling like when she talking with someone else.

She always knew how me
feeling like when she walking with someone else.

Sheee always knew how me
feeling like when she sitting with someone else.

Sheeeeee really knew how me
feeling like when she eating with someone else.

She always knew how me
feeling like when she touching someone else ...

She always knew how me
feeling like when she talking with someone else...

She always knew how me
feeling like when she walking with someone else....

Monday, 30 May 2016

ഇസബെല്ല _തുടര്‍ക്കഥ -part 1

മരങ്ങളും പച്ചപ്പുകളും കൊണ്ട് ഇട തൂര്‍ന്ന ഒരു കാട്...


അവിടെ വന്യ മൃഗങ്ങളുടെ ഖര്‍ജനങ്ങലില്ല...

സൂര്യന്‍റെ അതി കഠിനമായ ചൂട് അവിടെ എത്തുന്നില്ല...

ഇളം മാരുതന്റെ തലോടല്‍ കൊണ്ട്  തണുത്ത അന്തരീക്ഷം...

ചെരു കിളികളുടെ മൂളിപ്പാട്ടുകള്‍ കൊണ്ട് പരിശുദ്ധമായ ആ കാട്ടിലൂടെ ഒരു ചിത്രശലഭം മെല്ലെ പറന്നു വരുന്നു...

ഇസബെല്ല ...

അതീവ തിളക്കമുള്ള നീല നിറത്തിലുള്ള ചിറകുകളില്‍ പുഴയിലെ ചുഴി കണക്കെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വയലറ്റ് നിറം ...

രാജകുമാരിമാരുടെ കണ്പീലികള്‍ കണക്കെ ആ സുന്ദരിയുടെ ചിറകുകളില്‍ ഇടവിട്ടിടവിട്ട് അതി മനോഹരങ്ങളായ പീലികള്‍ ഉണ്ട് അവള്‍ക്ക്...

ആര് കണ്ടാലും ആഗ്രഹിക്കുന്ന രൂപ ഭംഗി ...


എന്നാല്‍ എന്തുകൊണ്ടോ ...അവളുടെ മുഖം വാടിയിരിക്കുകയാണ് ...


പാതി താഴ്ന്ന കണ്‍ മിഴികളും , കണ്ണിടത്തിലെ കണ്ണുനീര്‍ പാടും , വിളര്‍ത്തു കിടക്കുന്ന മുഖവും...

അവളെ അലട്ടുന്ന എന്തോ ഒരു സങ്കടം ഉണ്ടെന്നു ആര്‍ക്ക് കണ്ടാലും മനസ്സിലാവും ...

അവള്‍ മെല്ലെ പറന്നു മനോഹരമായ ഒരു പൂവില്‍ വന്നിരുന്നു...

എന്നാല്‍ മറ്റു പൂമ്പാറ്റകലെപ്പോലെ സ്വയം തേന്‍ നുകരുയല്ല ഇസബെല്ല ...

അവള്‍ തന്റെ ചിറകുകള്‍ക്കിടയില്‍ ഒളിച്ചു വെച്ചിരുന്ന ചെറു പാത്രത്തിലേക്ക് ആ തേന്‍ നിറക്കുകയാണ് ...

സ്നേഹം

ഇരുപത് കൊല്ലം നോക്കി വളര്‍ത്തിയ അച്ഛനമ്മമാരെ വിട്ടു ഇന്നലെ കണ്ട കാമുകന്‍റെ കൂടെ പോവുന്നതാണ് യഥാര്‍ത്ഥ സ്നേഹമെകില്‍ , ആ സ്നേഹത്തില്‍ എനിക്ക് വിസ്വസമില്ലച്ചോ...

സഖീ ...

കാല ചക്രത്തിന്‍ കൈകളില്‍ ഉരുളുമെന്‍ കാമിനീ എന്നില്‍ നിന്നുനീ അകന്നു പോയീടിനാല്‍ ...

നിന്‍ കാമുകനാ ചക്രത്തിലരഞ്ഞമര്‍ന്നു പോയീടിനാല് ...

ചുടു രക്തത്തിന്‍ ഗന്ധമേറ്റു നിന്‍ നാസികാ നാളങ്ങള്‍ അടഞ്ഞമര്ന്നീടിനാല്‍...

അവനെന്നെന്നെക്കുമായ് മാഞ്ഞു പോയീടിനാല്‍ ...

നിന്‍ കാല ചക്രത്തില്‍ പുതു നാമ്പു മുളചീടിനാല്‍ ...

സഖീ...ആശംസകള്‍ ഒരായിരം നേരുന്നു നിനക്കായ് ...

സമയമായ് എനിക്കെന്‍പുതു ജന്മത്തിലേക്കിതാ ...


കാമുകി


ആര്‍ക്ക് വേണ്ടി നീ ത്യാഗിയാവുന്നുവോ...,

ആര്‍ക്ക് വേണ്ടി നീ എല്ലാം ഉപേക്ഷിച്ചീടുന്നുവോ...,

ആര്‍ക്ക് വേണ്ടി നീ എന്തും സഹിച്ചീടുന്നുവോ...,

ആരെ നീ നിന്നെക്കാളേറെ സ്നേഹിച്ചീടുന്നുവോ...,

അവളാണ് നിന്‍ കാമുകി...

മലയാളിയും ആഘോഷങ്ങളും

മലയാളിക്ക് ആഘോഷങ്ങള്‍ എന്നും പ്രിയമാണ് ...

മറ്റു രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി " നാനാത്വത്തില്‍ ഏകത്വം " എന്ന ഇന്ത്യന്‍ സംസ്കാരം നമ്മുടെ രാജ്യത്തെ ഉയരത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കുന്നു ...

അതുകൊണ്ട് തന്നെ ഏതു മത വിഭാഗത്തിലെ ആഘോഷങ്ങളും നമ്മള്‍ ഇന്ത്യക്കാരുടെ ആഘോഷം ആണ്...

എന്നാല്‍ നമ്മള്‍ കേരളീയര്‍ക്ക് ആഘോഷങ്ങള്‍ അതിലും ഏറെ ആണ്...

ഓണം ,വിഷു,ഈസ്റ്റര്‍ ,പെരുന്നാള്‍ ,ക്ര്യസ്തുമസ്,ദീപാവലി,...
എന്നിങ്ങനെ ഒട്ടുമിക്ക ദിനങ്ങളും മലയാളിക്കു ആഘോഷിക്കാന്‍ ആണ് ...

ജന്മങ്ങളില്‍ ശ്രേഷ്ട്ടമായ മനുഷ്യ ജന്മം വെറുതെ ജീവിച്ചു കളയുന്നത് ശെരിയല്ലല്ലോ...

എന്നാല്‍ നൂറ്റാണ്ടുകള്‍ കടന്നു പോവുന്നതനുസരിച്ചു നമ്മുടെ ആഘോഷ രീതികളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട് ...
ഒരു പക്ഷെ നമ്മള്‍ ആരും ഈ മാറ്റം അറിഞ്ഞു കാണില്ല,അല്ലെങ്കില്‍ പണ്ടാരോ പറഞ്ഞ പോലെ "നാടോടുമ്പോ നടുവേ ഓടണം" എന്ന ചൊല്ല് അനുസരിച്ച് നീങ്ങിക്കാനും ...

പക്ഷെ ,നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് ...

അത് മനസ്സിലാക്കിത്തരുവാന്‍ ആയി "ഓണം" എന്ന ആഘോഷത്തെ ഞാന്‍ ഉപയോഗിക്കട്ടെ...,

എന്‍റെ അച്ഛമ്മയുടെ ഓണാഘോഷം
_____________________________________

കാണo വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് എവിടെ ആണ് വരുന്നത് ...

വയറു മുറുക്കിക്കെട്ടി രാവിലെ തന്നെ ഓലക്കൊട്ടയില്‍ പൂപ്പറിക്കാന്‍ പോവാറുണ്ടായിരുന്ന അവരുടെ കുട്ടിക്കാലo പക്ഷെ വളരെ രസകരവും ആഹ്ലാദം നിറഞ്ഞതും ആയിരുന്നു.

കൂട്ടുകുടുംബം ആയതിനാല്‍ , ഒരുപാട് പേര്‍ ഉണ്ടാവും പൂവിടാനും സദ്യ ഉണ്ണാനും എല്ലാം ...

പാട്ടുകളും , കഥകളുമൊക്കെയായി നല്ല രസമുള്ളൊരു ഓണം ...കേട്ടിട്ട് കൊതി ആവുന്നു അല്ലെ ...

എന്‍റെ അച്ഛന്‍റെ ഓണാഘോഷം

പ്രണയത്തിന്‍റെ ജാതി

കൂട്ടുകാരെ ... പ്രണയത്തിനു ജാതിയും ,  മതവും ഉണ്ടോ ...

ചോരത്തിളപ്പുള്ള യുവ ഹൃദയത്തില്‍ നിന്നും ഒറ്റ ഉത്തരമേ ഉണ്ടാവു ...

" ഇല്ല ...

പ്രണയം എന്ന വികാരം ആര്‍ക്കും ആരോടും തോന്നാം ... "

എന്നാല്‍ പ്രണയം അല്ല ഇവിടെ പ്രശ്നം ...

പ്രണയത്തിനു ശേഷം ജീവിതത്തിലേക്കുള്ള ആ പടിയില്‍ ആണു ...

അവിടെ ആണു ജാതി , മതം എന്നീ ഘടകങ്ങള്‍ വരുന്നത് ...

ഈ പ്രണയത്തിനു ഒരു കുഴപ്പമുണ്ട് ...

തലക്ക് പിടിച്ച കഴിഞ്ഞാ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണൂല്ല ...

അതിപ്പോ സ്വന്തം അച്ഛനായാലും അമ്മ ആയാലും ശെരി ...

അതാണ്‌ പ്രണയത്തിന്‍റെ വളരെ അപകടകരമായ മുഖം ...എന്നാല്‍ ഈ സാധനം വലിയ രീതിയില്‍ തലക്ക് പിടിക്കാത്ത ഒരു കാറ്റെഗറി ഉണ്ട് ...

അവര്‍ക്ക് പരസ്പരം ഇഷ്ട്ടം ആയിരിക്കും ...

ഒരു യഥാര്‍ത്ഥ കാമുകന്‍റെ ലക്ഷ്യം

കൂട്ടുകാരെ , നമ്മള്‍ എല്ലാവരും ജീവിക്കുന്നത് എന്തിനാണ് ???

പലര്‍ക്കും പല പല ഉത്തരം ആയിരിക്കാം ...

ചിലര്‍ക്ക് ജോലി ഒക്കെ കിട്ടി സാധാരണ പോലെ ജീവിക്കാന്‍ ആയിരിക്കും ആഗ്രഹം ...

ചിലര്‍ക്ക് ഏതെങ്കിലും മാര്‍ഗത്തിലൂടെ പണം സംബാതിച്ചു ആരെങ്കിലും ഒക്കെ ആയിത്തീരാന്‍ ആയിരിക്കും ആഗ്രഹം ...

ചില ആളുകള്‍ തങ്ങളുടെ കഴിവ് പുറത്തെടുത്ത് സമൂഹത്തില്‍ ഉന്നതര്‍ ആവാന്‍ ആഗ്രഹിക്കാം ...

മറ്റു ചിലര്‍ പറയും ഞാന്‍ കല്യാണം കഴിക്കാന്‍ ആണു ജീവിക്കുന്നത് എന്ന് ...


എന്നാല്‍ ഒരു യഥാര്‍ത്ഥ കാമുകന്‍റെ മനസ്സില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടാകു ...

എങ്ങനെയെങ്കിലും അവളെ സ്വന്തം ആക്കുക ...

അതിനു വേണ്ടി എന്ത് ചെയ്യാനും അവന്‍ തയ്യാറാകും ...

ആദ്യ ഘട്ടത്തില്‍ അവള്‍ക്ക്എന്തൊക്കെയാണോ ഇഷ്ട്ടം , അതെല്ലാം അവന്‍ ചെയ്യും ...

സ്വന്തം ഇഷ്ട്ടങ്ങള്‍ എല്ലാം അവന്‍ മറക്കും ...

എന്നാല്‍ അവസാന ഘട്ടത്തിലാണ് അവളുടെ വീട്ടുകാര്‍ എന്ന ചിന്ത ഉണ്ടാകുന്നത് ...

അവളുടെ വീട്ട്കാരെ എങ്ങനെ ത്രിപ്തിപ്പെടുത്താം എന്നുള്ളതാവും അവന്‍റെ പിന്നീടുള്ള ചിന്തകള്‍  ...

കഴിയുന്നത്ര അവന്‍ ശ്രമിക്കും ...

അവരുടെ കാഴ്ച്ചപ്പാടിനോത്തു തനിക്കു വളരാന്‍ പറ്റില്ല എന്ന ബോധം ഉണ്ടാകുമ്പോള്‍ ആണു പലപ്പോഴും ഒളിച്ചോട്ടവും ആത്മഹത്യയുമൊക്കെ ഉണ്ടാവുന്നത് ...

ഇതിനിടക്ക് അവന്‍ സ്വന്തം ജീവിതത്തെപ്പറ്റിയും ജീവിത ലക്ഷ്യങ്ങളെപ്പറ്റിയും മറന്നു പോവാം ...

വേദന

കൂട്ടുകാരെ , ജീവിതത്തെപ്പറ്റി വലിയ അറിവുള്ള ആളൊന്നും അല്ല ഞാന്‍ ...

എങ്കിലും എന്‍റെയും എന്‍റെ കൂട്ടുകാരുടെയും  അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഒരു കാര്യം മനസ്സില്ലാക്കാന്‍ സാധിച്ചു ...

വേദനയുടെ മാറുന്ന മുഖങ്ങള്‍ ...

എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ ഒരുപാട് ഓടി നടന്നു കളിച്ചിട്ടുണ്ട് ...

ഒരുപാട് തവണ വീണിട്ടുമുണ്ട് ...

വേദനിച്ചിട്ടുമുണ്ട് ...

അന്നെനിക്ക് വേദന ശരീരത്തിനു മാത്രമായിരുന്നു ...

കാരണം എന്‍റെ മനസ്സില്‍ അന്ന് പ്രണയം എന്ന വികാരം മുളചിട്ടില്ല ...

ആ വികാരത്തിന് ഒരു പ്രത്യേകതയുണ്ട് ...

മനസ്സിനെ വലിയ തോതില്‍ വേദനിപ്പിക്കാന്‍ അതിനു സാധിക്കും ...

പ്രണയിനിയുമായി ചെറിയ വാക്ക് തര്‍ക്കം അല്ലെങ്കില്‍ സൗധര്യപ്പിനക്കം , പ്രണയിനിയെ നഷ്പ്പെടുന്ന അവസ്ഥ , അങ്ങനെ പ്രണയ ബന്ധത്തിന് മനുഷ്യ മനസ്സില്‍ ഒരുപാട് ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും ...

ഒരു ട്രെന്‍ഡ് എന്ന രീതിയില്‍ കാമുകിയെ കൊണ്ട് നടന്നു ഷൈന്‍ ചെയ്യുന്നവരെപ്പറ്റിയല്ല ഞാന്‍ പറഞ്ഞ് വന്നത് ...

സ്വന്തം കാമുകിയെ എന്നും ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന അല്ലെങ്കില്‍ നടന്നിരുന്ന കാമുകനെക്കുറിച്ചാണ് ...

അതുകൊണ്ട് എന്‍റെ കൂടുകാരോട് എനിക്ക് പറയാന്‍ ഉള്ളത് എന്താണെന്നുവെച്ചാല്‍ , എല്ലാവര്ക്കും കാണും ഇങ്ങനെ ഓരോ അനുഭങ്ങള്‍ ...

അതുകൊണ്ട് എനിക്ക് മാത്രം എന്താ ഇങ്ങനെ എന്ന ചിന്തയോടെ ആത്മഹത്യക്കും മറ്റും ഇറങ്ങി പുറപ്പെടരുത് എന്ന് മാത്രമാണ് ...

നമ്മള്‍ ന്യൂ ജനെറേഷന്‍ പിള്ളേര്‍ അങ്ങനെ ചെയ്യുല്ലന്നറിയാം ...

ഫേസ്ബുക്കും കൂട്ടുകാരും

"നിന്‍റെ ഫേസ്ബുക്കില്‍ എത്ര ഫ്രണ്ട്സ് ഉണ്ടെടാ ?"
ഈ ചോദ്യത്തിനു നിങ്ങള്‍ അഭിമാനത്തോടെ ഉത്തരം കൊടുത്തു കാണും ...

"3000 " or "4000" or even "5000"

ഒരു കമ്പ്യൂട്ടറും , ഇന്റെര്‍നെറ്റും, കുറച്ചു സമയവും  ഉണ്ടേല്‍ ആര്‍ക്കും ഫേസ്ബുക്കില്‍ 5000 സുഹൃത്തുക്കളെ വരെ ഉണ്ടാക്കാം ...(5000 ആണ് maximum limit)

എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്ങിലും ഒരു കാര്യം ചിന്തിച്ചിട്ടുണ്ടോ ?

നിങ്ങള്‍ അറിയാത്ത നിങ്ങളെ അറിയാത്ത ഈ വ്യക്തികളെ സുഹൃത്ത് എന്നു വിശേഷിപ്പിക്കാന്‍ പറ്റുമോ ?

നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിനുo, പേജിനും  ലൈക്‌ അടിക്കാന്‍ മാത്രം ഉള്ള സുഹൃത്തുക്കളോ ?

എന്നാല്‍ അതല്ല സൗഹൃതം...

എന്‍റെ ആദ്യ ഫേസ്ബുക്ക് അക്കൌണ്ടില്‍ 4000+ ഫ്രണ്ട്സ് ഉണ്ടായിരുന്നു.പിന്നീടു എനിക്ക് മനസ്സിലായി ഈ എണ്ണം എന്‍റെ ശെരിയായ ഫ്രണ്ട്സിന്‍റെ അല്ല എന്നു....

അതുകൊണ്ട് തന്നെ ഞാന്‍ പുതിയൊരു അക്കൌണ്ട് തുടങ്ങി ...

അറിയുന്ന ഫ്രണ്ട്സ് മാത്രം ...

അതുകൊണ്ട് തന്നെ , ഇപ്പോള്‍ എനിക്ക് മനസമാധാനം ഉണ്ട് ...

എന്റെ ചുറ്റുപാടുമുള്ള സൗഹൃദങ്ങള്‍ തന്നെയാണ് എന്റെ facebook ലും ...

എനിക്ക് ഇനി എന്തും ധൈര്യമായി പോസ്റ്റ്‌ ചെയ്യാം ...

ഏതൊരു വ്യക്തിയും അതു ആണായാലും പെണ്ണായാലും സ്വന്തം ജീവിതവും ജീവിതത്തിലെ ഓരോ നിമിഷങ്ങളും തന്റെ കുടുംബവും , ബന്ധുക്കളും , സുഹൃത്തുക്കളുമായി മാത്രമേ ഷെയര്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണ് എന്റ അഭിപ്രായം ...

കാരണം അതു നമുക്ക് ഭാവിയില്‍ ദോഷം ചെയ്തേക്കാം ...

അതുകൊണ്ട് തന്നെ നമുക്ക് നേരിട്ടറിയാത്ത സുഹൃത്തുക്കളെ അവര്‍ എത്ര തന്നെ സൗഹൃദം കാണിക്കുന്ന ആളാണെങ്കിലും കണ്ണടച്ച് അവരെ unfriend ചെയ്യുന്നതാവും കൂട്ടുകാര്‍ക്ക് ഉചിതം ...

പത്രവാര്‍ത്തകളിലും സിനിമയിലുമെല്ലാം  കാണുന്നതിലുപരി നമ്മുടെ ചുറ്റുവട്ടതേക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ facebook എന്ന മാധ്യമം വഴി നടക്കുന്ന പല ചതികളും നമുക്ക് ബോധ്യപ്പെടും ,,,

ഇതൊന്നും പറഞ്ഞാല്‍ ഞാന്‍ അടക്കമുള്ള നമ്മുടെ new generation പിള്ളേര്‍ക്ക് മനസ്സിലാവില്ല ... അല്ലെങ്ങില്‍ മനസ്സിലാക്കാന്‍ ശ്രമിക്കില്ല ...

തീരുമാനം നിങ്ങളുടെതാണ് കൂട്ടുകാരെ ...

ഞാന്‍ നിര്‍ത്തട്ടെ ...

ബ്രാന്‍ന്റഡ്

കൂട്ടുകാരെ ,

മലയാളി സങ്കല്പങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു ...

വാങ്ങുന്നത് ഏത് പ്രോഡക്റ്റ് ആണെങ്കിലും അതു ബ്രാന്‍ന്റഡ് ആയിരിക്കണം എന്ന കോണ്‍സെപ്റ്റ് ...

ഷര്‍ട്ട്‌ വാങ്ങുവാനെങ്കില്‍ lp , raymond , lee cooper , Van Heusen , Allen Solly , John Players , Peter England etc.

ഷൂസ് ആണെങ്കില്‍ Adidas , Nike , Puma  , Supra etc.

അങ്ങനെ എന്താണോ വാങ്ങുന്നത് അതു  ബ്രാന്‍ന്റഡ് ആവണം എന്നൊരു ചിന്താ'ഗതി ...
ആത്മഹത്യയും സൗഹൃദം അല്ലെങ്കില്‍ പ്രണയത്തില്‍ ഉണ്ടാകുന്ന വിള്ളലും ...

ആത്മഹത്യാ ശ്രമത്തിനു തൊട്ടു മുന്‍പ് ഓരോ വ്യക്തിയുടെയും മനസ്സില്‍ അവന്‍റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ സംഭവങ്ങളും ഒരു സിനിമ എന്ന പോലെ തെളിഞ്ഞു വരുമെന്നു കേട്ടിട്ടുണ്ട് ...

അപ്പൊ കൂട്ടുകാരെ ... ,

ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ഈ ലേഖനം എന്‍റെ ജീവിതത്തില്‍ ഉണ്ടായ ആത്മഹത്യ ശ്രമത്തെപ്പറ്റി വിവരിക്കാന്‍ ആണെന്ന് കരുതരുത് ...

ആത്മഹത്യ എന്ന കൃത്യം ശരീരത്തിന്‍റെ ജീവന്‍ നഷ്ട്ടപ്പെടുത്തുന്നെങ്കില്‍ ആത്മഹത്യാപരമായ ഒന്നാണ് പ്രണയം അല്ലെങ്കില്‍ സൗഹൃതത്തിന്‍റെ അവസാനവും ...

എന്‍റെ ജീവിത്തില്‍ എനിക്കുണ്ടായ ഒരു അനുഭവവുമായി ഞാന്‍ ഈ ലേഖനം മുന്നോട്ടെ കൊണ്ടുപോവട്ടെ ...

ഏപ്രില്‍ 30 വ്യാഴാഴ്ച രാത്രി സമയം 8 50 pm ...

ഞാന്‍ അവള്‍ക്ക് അയച്ചു ...

" ഇനി ഈ സൗഹൃതo മുന്നോട്ട് കൊണ്ടുപോവാന്‍ എനിക്ക് താല്പര്യം ഇല്ല ...

നമുക്കിത് ഇവിടെ വെച്ച് നിര്‍ത്താം ..."

കാരണം അന്വേഷിച്ച അവളോട്‌ ഒറ്റ വാചകമേ എനിക്ക് പറയേണ്ടി വന്നുള്ളൂ ...

"എനിക്ക് മതിയായി ... "

തിരിച്ചു message വന്നു ...

"bye "

ഞാന്‍ നിര്‍ത്താന്‍ തയ്യാറായിരുന്നില്ല ...

"bye forever"

എല്ലാo കഴിഞ്ഞു ...

മനസ്സ്

ഒരു പക്ഷെ നമ്മള്‍ എല്ലാവരും തന്നെ ആഗ്രഹിച്ചു കാണും ഞാന്‍ അയാളെ പോലെ ആയിരുന്നെങ്കില്‍ എന്ന്.

ഇതു എല്ലാ മനുഷ്യ മനസ്സിലും ഉടലെടുക്കുന്ന ഒന്നാണ് ...

കയ്യില്‍ പണം ഇല്ലാത്ത ഒരാള്‍ " ഞാന്‍ ഒരു  പണക്കാരന്‍ ആയിരുന്നെങ്ങില്‍" എന്നും , പണമുള്ള ആള്‍ "എനിക്ക് കുറച്ചുകൂടെ പണം ഉണ്ടായിരുന്നെങ്കില്‍ ...

സന്ദര്യം ഇല്ലാത്ത aal

സപ്ലിയും പഠനവും ...

കൂട്ടുകാരെ ...

ഞാന്‍ ഇപ്പോള്‍ ഒരു കോളേജ് വിദ്യാര്‍ഥി ആണു ...

കമ്പ്യൂട്ടര്‍ സയന്‍സ് , രണ്ടാം വര്‍ഷo  ...

അഞ്ചു സപ്ലി ... (രണ്ടെണ്ണം റീ വാല്യെഷന് കൊടുത്തിട്ടുണ്ട് ...

കാലിക്കറ്റ്‌ യുനിവേര്സിടി അല്ലെ ... ആ പൈസ കടലില്‍ ഒഴുക്കിന്നു വിചാരിച്ചാല്‍  മതി ...)

ഈ സപ്ലി  എന്നാല്‍ തോറ്റ വിഷയം എന്ന് തന്നെ ആണു ...

ഇതിന്റെ കൂടെ സപ്ലി പരീക്ഷക്ക്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു വിദ്യാര്‍ഥി ആണു ഞാന്‍ എന്നോര്‍ക്കണം ...

അതായത് ആദ്യ വര്‍ഷത്തെ 5 സപ്ലിയില്‍ 3 എണ്ണം ഈ വര്‍ഷം എഴുതണം ...

അതിന്റെ കൂടെ ഈ സെമെസ്റ്റര്‍ കൂടെ പഠിക്കണം ...

ഹോ ... ഒരു എഞ്ചിനീയര്‍ ഉണ്ടാവാനുള്ള ഓരോ പ്രതിഭാസങ്ങളെ...


കാര്യം ഇങ്ങനൊക്കെ ആണേലും ആദ്യ വര്‍ഷം പഠിച്ചതിന്റെ പത്തില്‍ ഒന്ന് പോലും ഇപ്പൊ നടക്കുന്നില്ല ...


ബസില്‍ പോയി വരാന്‍ ലേറ്റ് ആവുന്നുന്നു പറഞ്ഞ് ബൈക്ക് ഒപ്പിച്ചു ...

ബൈക്ക് കിട്ടിയതില്‍ പിന്നെ ഡെയിലി രാവിലെ ലേറ്റ് ...

9 മണിക്കുള്ള ക്ലാസിനു 8 30 ന് വീട്ടീന്നു ഇറങ്ങും ....

90 ...80.... 100 ...

പ്രണയവും സൗഹൃദവും

പ്രണയിക്കാത്ത ഹൃദയം കരികല്ലിനു സമമാണ് എന്ന്‍ പണ്ടേതോ കവി പാടിയിട്ടുണ്ട് ...

അതു പോലെ സൗഹൃതമില്ലാത്ത ഹൃദയം വരണ്ട മരുഭൂമി പോലെയാണ് ...

കൂട്ടുകാരെ , ഈ ലേഖനം ജീവിതത്തില്‍ ഒരിക്കലും പ്രണയിക്കാത്തവര്‍ക്കും സുഹൃത്തുക്കള്‍ ഇല്ലാത്തവര്‍ക്കും വേണ്ടിയുള്ളതല്ല എന്ന് ആദ്യമേ രേഖപ്പെടുതിക്കൊള്ളട്ടെ ...

നമ്മളില്‍ പ്രണയിക്കത്തവരായി ആരുമില്ല.അതുപോലെ ജനിച്ചത്‌ മുതല്‍ നമ്മുടെ കൂടെയുള്ളവരാണു സുഹൃത്തുക്കള്‍ ...

എന്നാല്‍ പ്രണയവും സൗഹൃദവും തമ്മില്‍ എന്താണ് വ്യത്യാസം ?!?

പലര്‍ക്കും ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയിട്ടില്ല എന്നെനിക്ക് തോന്നുന്നു ...

എന്റെ ഇതുവരെയുള്ള ജീവിത കാലയളവിലെ കാഴ്ചപ്പാടുകളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ ചില അനുഭവ പാഠങ്ങള്‍ ഞാന്‍ പങ്കുവേക്കട്ടെ ...

( ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയ കഥയും , ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന വ്യക്തികളും സ്ഥലങ്ങളും ലേഖനത്തിന്‍റെ പൂര്‍ണതയ്ക്ക് വേണ്ടി സൃഷ്ട്ടിച്ചതുമാവം ... ഈ ലേഖനം എന്റെയോ , മറ്റു വ്യക്തികളുടെയോ , ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞ് കൊള്ളട്ടെ . . . )


എനിക്കിപ്പോള്‍ 20 വയസ്സ് ...
ഈ 20 വര്‍ഷ കാലയളവില്‍ എനിക്ക് ഒരുപാടു സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട് .എന്നാല്‍ അതില്‍ പലതും എനിക്ക് നഷ്ട്ടമായിട്ടുമുണ്ട് ...
ഒരുപക്ഷെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട , എന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് കരുതിയ ഒരുപാട് നല്ല സുഹൃത്തുക്കളെ ...

വേര്‍പെട്ടുപോയ സൗഹൃദങ്ങള്‍ക്ക് പകരംവെക്കാന്‍  മറ്റൊന്നിനുമാവില്ലെങ്കിലും ആ വേര്‍പാടിന്റെ വേദനകള്‍ അകറ്റാനായി പുതിയ സുഹൃത്തുക്കള്‍ കടന്നു വന്നു ...
പുതിയ സൗഹൃദക്കൂട്ടായ്മകള്‍ ഉടലെടുത്തു ...

ഇതേ രീതിയില്‍ ജീവിതത്തിന്റെ മറ്റൊരു മുഖത്ത് പ്രണയം മുന്നോട്ട് പോവുന്നുണ്ടായിരുന്നു ...
എന്താണ് പ്രണയം എന്നറിഞ്ഞത് മുതല്‍ എന്റെ ചില കൂട്ടുകാരികളുടെ കണ്ണില്‍ ഞാനാ തീഷ്ണത കാണാന്‍ തുടങ്ങി ...

എന്റെ ഓര്മ ശേരിയാണെങ്കില്‍ 4-)൦ ക്ലാസ്സില്‍ നിന്നാണെന്ന് തോന്നുന്നു ...

അന്ന് സൗന്ദര്യത്തിനൊന്നും എന്റെ മനസ്സില്‍ പ്രാധാന്യം ഇല്ല ...

ക്ലാസ്സില്‍ അത്യാവശ്യം നല്ലോണം പഠിക്കുന്ന കാണാന്‍ അത്യാവശ്യം ഒരു ചന്തമോക്കെയുള്ള കുട്ടി ...

പ്രണയവും നാണയവും...

പ്രണയം എന്നാല്‍ രണ്ടു വശങ്ങള്‍ ഉള്ള ഒരു നാണയം പോലെ ആണ് ...

ഒരു വശത്ത് ലഹരിയില്‍ എന്ന പോലെ പ്രണയിക്കുന്ന രണ്ടുപേര്‍...

മറുവശത്തു അവരെ വളര്‍ത്തി എന്തെല്ലാമാക്കന്‍ കഴിയുമോ അതെല്ലാം ആക്കാനുള്ള അവരുടെ മാതാപിതാക്കളുടെ അടങ്ങാത്ത ആഗ്രഹം ...

ഈ നാണയം മുകളിലേക്ക് എറിഞ്ഞാല്‍ ഒരു വശം മാത്രമേ വിജയിക്കൂ...

ഏത് വശം വേണം എന്നു നിങ്ങള്‍ക്ക് തീരുമാനിക്കാം ...

-Syamlal

പാമ്പും കീരിയും

കൂടുകാരെ, നിങ്ങള്‍ക്ക് പാമ്പിനെ ആണോ കീരിയെ കൂടുതല്‍ പേടി ഉള്ളത് ?

നിസ്സംശയം പറയാം പാമ്പ് ...

കീരിയെ പേടിക്കാതെ അതിന്‍റെ ഇര ആയ പാമ്പിനെ എന്തുകൊണ്ടാണ് നാം പേടിക്കുന്നത് ?

കാരണം പലര്‍ക്കും പലതാവാം ...

എന്നാല്‍ ഈ പേടിയുടെ തുടക്കം ഒരാളുടെ കുട്ടിക്കാലത്തു ആണ് ആരംഭിക്കുന്നത്.

അവന്‍ കളിക്കുമ്പോള്‍  അവന്‍റെ അമ്മ പറയും.
"മോനെ ,കാട്ടിനുള്ളിലെക്കൊന്നും പോവല്ലേ ...പാമ്പ് ഉണ്ടാവും ..."

ഈ വാക്കുകളില്‍ നിന്നും മനസ്സില്‍ അവന്‍ തന്നെ പാമ്പ് എന്ന ജീവിയെ ഒരു ഉപദ്രവകാരി ആയി ചിത്രീകരിക്കുന്നു...

ഈ സങ്കല്പം ആണു ജീവിത കാലം മുഴുവന്‍ കൊണ്ടു നടക്കുന്നത് ...

അല്ലാതെ പാമ്പ് മറ്റുള്ളവരെ ഉപദ്രവിക്കുന്നത് അവന്‍ കാണുന്നില്ല ...

എന്നാല്‍ കീരി എന്ന ജീവി അവന്‍റെ മുന്നിലൂടെ ഇടക്കിടെ കടന്നു പോവുന്ന ഒന്നാണ് ...

ആ ജീവി അപകടകാരി ആണെന്ന് ആരും പറഞ്ഞു കേട്ടിട്ടും ഇല്ല ...


അപ്പൊ സുഹൃത്തുക്കളെ , ഞാന്‍ പറഞ്ഞു വന്നദെന്താനെന്നുവെച്ചാല്‍ , ചില തെറ്റായ സങ്കല്പങ്ങള്‍ ആണ് നമ്മളെ പല തെറ്റുകളിലേക്കും നയിക്കുന്നത്...

അതുകൊണ്ട് തന്നെ , മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നതിലുപരി നമ്മള്‍ തന്നെ നിരീക്ഷിച്ചു അപഗ്രതിച്ച ശേഷം മാത്രമേ ഒരു കാര്യം തലച്ചോറില്‍ കൊണ്ട് നടക്കാവു ...

-Syamlal