Tuesday, 12 September 2017

വീണ്ടും മുളച്ചിടും


വെട്ടി മുറിച്ചൊരാ വേരിൻ തരിമ്പിൽ
നിന്നുറ്റി വീണാ വൊരിറ്റു നീരിൻ

തണുപ്പു പറ്റിയൊരു പുതു  പൊൻ
വിത്തു മുളച്ചു മൊട്ടിട്ടു പൂവായ് തൻ

കായിട്ടു കുറ്റിയുറപ്പുള്ള മട്ടു മരമായ്
ആ കാകന്റെ കൈകൾ തൻ  ശാപമായ്

മാറിയ വിഷത്തിൻ മറു പടിയായ്
കൊടും പ്രതിഷേധം അല കടലാടിടും

#RIP_Gouri_Lankesh

-ശ്യാംലാൽ

Sunday, 10 September 2017

ഒരു ഇന്ത്യൻ പൗരൻ

ഇന്ത്യൻ നീതി ന്യായ വ്യവസ്ഥക്ക്  ചെറിയൊരു മാറ്റം അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം

"ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്"
എന്നത് മാറ്റി,

"ആയിരവും, ലക്ഷവും, കോടിയും വരുന്ന ഇന്ത്യയിലെ ഓരോ ജീവന്റെയും, ജീവിതങ്ങളുടെയും നന്മക്കായി
ഒരു കുറ്റവാളി പോലും രക്ഷപ്പെടരുത്"
എന്നാക്കേണ്ടിയിരിക്കുന്നു.

ഓരോ തിരഞ്ഞെടുപ്പിനും ഒരുപാട് പ്രതീക്ഷകളുമായി മുടങ്ങാതെ  വോട്ട് രേഖപ്പെടുത്തുന്ന ഒരു ഇന്ത്യൻ പൗരൻ.

മടിയൻ

ആകാശക്കോട്ടയിലെ മണി മെത്തയിൽ കിടന്നു മുകളിലേക്ക് നോക്കിയപ്പോൾ ഞാൻ ഭൂമിയെക്കാളും, ഭൂമിയിലെ മറ്റുള്ളവരെക്കാളും  ഉയരത്തിലാണെന്നു തോന്നി.

എന്നാൽ ഒരു കാറ്റിൽ തുറന്ന ജനലിലൂടെ താഴെ ഭൂമിയിലേക്ക് നോക്കിയപ്പോൾ അവിടെ വെറും ഒരു പുഴു ആണ് ഞാൻ എന്ന് ബോധ്യമായി.

കറുത്തിരുണ്ട മേഘങ്ങൾ എന്റെ കാഴ്ച വീണ്ടും ഇല്ലാതാക്കി.

മേഘങ്ങൾക്ക് മുകളിൽ സ്വപ്നം കൊണ്ട് കൊട്ടാരം തീർത്തു ഞാൻ വീണ്ടും കാത്തിരുന്നു.

Sunday, 9 July 2017

മംഗല്യം

മനുഷ്യനായ് ജനിച്ചു പോയ്
മതങ്ങളും കുടിച്ചു പോയ്

മറച്ചു വെച്ചു മോഹവും
മുഖത്തു തേച്ചു ചായവും

അടക്കി ഉള്ള് കല്ലിനാൽ
ഇളക്കി കൈകൾ പാവപോൽ

നിലച്ചു പോയ്‌ ഒഴുക്കുകൾ
അകന്നു  മാറി ജീവനും

പറിച്ചു നട്ട തൈകളിൽ
മുളച്ചു പൊങ്ങി വിത്തുകൾ

ഒടിഞ്ഞു പോയ ചില്ലയിൽ
തളിർത്തു പൊങ്ങി പച്ചയും

എടുത്തു മാറ്റി വേരുകൾ
നശിച്ച പാഴ് വേരുകൾ

Monday, 12 June 2017

ഉദ്ധരണി (1)

കരഞ്ഞു തീർത്ത വേദനകൾക്കും, കടിച്ചു പിടിച്ച സങ്കടങ്ങൾക്കും ഇടയിലാണ്‌ കെട്ടിപ്പടുക്കുന്ന ജീവിതങ്ങൾ

Sunday, 11 June 2017

പുതു വിത്ത്

പ്രേമമുള്ളിടത്തെല്ലാമെത്തിനോക്കിടുമാ-
ക്കുശുമ്പും കുന്നായ്മയും...

ആർക്കുമതു കൊടുക്കാനാനുവതിക്കാ-
തെയവർ തനിച്ചാലോകം മെനഞ്ഞിടും...

അസ്ഥിയിൽപ്പിടിക്കുമാനേരത്തുമറ്റൊ-
രുവനായ് വരുന്നൊരാ കാമവും...

ഉള്ളിലുടലെടുത്തിടുമാവികാരങ്ങ-
ളൊട്ടാകെ പടർന്നു കേറിടും ഉടലിലൊട്ടാകെ...

ഒടുവിലെല്ലാം കഴിഞ്ഞിരിക്കുമാനേരമ-
വരിലെത്തുമാ മടുപ്പെന്നമാരുതൻ...

മെനഞെടുത്തൊരാക്കുറ്റങ്ങളുംക്കുറ-
വുകളുംകൊണ്ടവർത്താണ്ഡവമാടിടും...

വിട്ടുവീഴ്ചയോടെല്ലാം തിരിച്ചുപിടിച്ചിടാൻ- തോന്നുമാനേരമുദ്ധരിക്കുമാഭിമാനബോധം...

തോൽവിയേറ്റുവാങ്ങാൻ മനസ്സില്ലാ-
മനങ്ങൾ പ്രേമമില്ലാക്കോപകുണ്ഡമായിടും...

ഒരുനാളിലേല്ലാമടങ്ങുമാനേരത്തു  മധു-
രമാം പ്രായമതവസാനിച്ചിടും...

മിച്ചമായ് നിൽക്കുമാമടിവേരിൻ മോളിലായ്-
പ്പുതിയൊരു പച്ചപ്പിൻ വിത്തുമുളച്ചിടും...

ഇടക്കു തളിർക്കുമാപ്പഴതായവേരുകൾക്കാണി-
ല്ലൊരിക്കലും പുറത്തെ പ്രകാശം...

Monday, 5 June 2017

നട്ടാൽ മാത്രം മതിയോ ???

കൂട്ടുകാരെ, ഇന്നു ജൂൺ 5. ലോക പരിസ്ഥിതി ദിനം. എല്ലാ കൊല്ലവും നടക്കാറുള്ള പോലെ, ഈ പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ട കേരള സർക്കാരിന്റെ പ്രവൃത്തി പ്രശംസനീയമായ കാര്യം തന്നെ...

ഈ നട്ട  തൈകൾ സംരക്ഷിക്കാനുള്ള പദ്ധതിയെ പറ്റി  ആരും ഒന്നും പറയുന്നത് കെട്ടില്ല...

വെള്ളവും സംരക്ഷണവുമില്ലാതെ അടുത്ത പരിസ്ഥിതി ദിനം വരെ അല്ലെങ്കിൽ അടുത്ത  തിരഞ്ഞെടുപ്പ് കാലം വരെ ഈ തൈകൾ ഉണ്ടാവുമെന്ന് ഒരുറപ്പും ഇല്ല...

തെരുവ് നായ്ക്കളെ ഓമനിക്കുന്ന പോലെ, പശുവിനെ സംരക്ഷിക്കാൻ നിയമം ഉണ്ടാക്കിയ പോലെ, മരങ്ങൾ, തൈകൾ അല്ലെങ്കിൽ ഈ നട്ട ഒരു കോടി തൈകൾ എങ്കിലും സംരക്ഷിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യാൻ അപേക്ഷിക്കുന്നു...

സർക്കാർ ഒപ്പമുണ്ടെന്നു വിശ്വസിക്കുന്ന ഒരു പൗരൻ...

Thursday, 11 May 2017

എനിക്ക് മുന്നേ ഓടിയവർ

"10, 22 വയസ്സായി...
ഇതിൽ ഇങ്ങനെ കുത്തി ഇരിക്കാതെ ആ മരം മുറിക്കുന്നെ ഒക്കെ ഒന്നു പോയി നോക്കിക്കൂടെ നിനക്ക്..."

ജനലിനിടയിലൂടെ അമ്മ എന്നെ നോക്കി പറഞ്ഞു...

എൻ.എസ്.എസിന്റെ വാട്ട്‌സാപ്  ഗ്രൂപ്പിൽ പൊരിഞ്ഞ തർക്കം നടക്കുമ്പോഴാ...!!!

പതിനായിരം മരം നടാമെന്നു ഒരു ടീം...

വെയിലത്തിരുന്നു മരം നടാൻ പറ്റില്ലെന്നും,ബോധവൽക്കരണ ക്ലാസ്സ്‌ ആണു നല്ലതെന്നും വേറൊരു ടീം...

ഇതിന്റെ എല്ലാം ഇടയിലൂടെ ആണു അച്ഛന്റെ കാലൊച്ച കേട്ടത്...

മെല്ലെ  എണീറ്റു വീടിനു പിന്നിലെ മരം മുറിക്കണ സ്ഥലത്തെക്കു നടന്നു...

വീടിന്റെ പിന്നിലാകെ കാട് പിടിച്ചു കിടക്കുന്നു...

അതിനിടയിൽ എന്തൊക്കെയോ കൃഷി ഒക്കെ ഉണ്ട്...

അച്ഛൻ രാവിലെ എണീറ്റു മണ്ണു കിളക്കുന്നത്‌ വെറുതെ അല്ല...
വൈകുന്നേരം അമ്മ നനക്കുന്നതും കാണാറുണ്ട്.

മാവു പൂത്തിട്ടുണ്ട്...

പിള്ളേർ വെറുതെ അല്ല കല്ലെറിയണെ...

ഇന്നലത്തെ മഴയിൽ വാഴ വീണെന്നും,ഒരു താങ്ങു കൊടുക്കാനും അമ്മ പറഞ്ഞിരുന്നു...

അച്ഛൻ ആ പണിയിലാണ്...

മരം മുറിക്കാൻ വന്ന പണിക്കാർ ഇലകൾ എല്ലാം വെട്ടിക്കഴിഞ്ഞിരിക്കുന്നു...
ഞങ്ങടെ പറമ്പിലെ ഏറ്റവും വലിയ മരം ആണു മുറിക്കുന്നത്...പാല മരം...

പണ്ട് കാലത്ത് പ്രേത സിനിമകളിൽ പ്രേതത്തെ തളച്ചിരുന്നത് ഈ മരത്തിൽ ആണു...

അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ എനിക്കീ മരത്തിന്റെ അടുത്ത് പോവുന്നതേ പേടിയായിരുന്നു...

എന്നാലും ആ മരം ഇപ്പോൾ ഇലകൾ ഇല്ലാതെ നഗയായി നിൽക്കുന്നത് കാണുമ്പോൾ ഒരു ഒരു സങ്കടം...

അപ്പുറത്തെ വീട്ടിലേക്ക്‌ വീഴാതിരിക്കാൻ  രണ്ടു കയറു കൊണ്ട് വലിച്ചു കെട്ടിയിട്ടുണ്ട്...

മഴു ഒന്നും അല്ല ഇപ്പോൾ...ഡീസെലിൽ പ്രവർത്തിക്കുന്ന  ഒരു ശക്തിയേറിയ മെഷീൻ ആണു...
അതാവുമ്പോൾ അഞ്ചു മിനിറ്റ് കൊണ്ട് പരിപാടി കഴിയും...

കെട്ടിയിട്ട നഗ്ന ആയ ആ മരത്തെ ആ മെഷീൻ നിമിഷങ്ങക്കുള്ളിൽ അറിഞ്ഞിട്ടു...

ആ മരത്തിന്റെ ഓരോ വേരും  എനിക്ക് മുന്നേ ഓടിയവർ ആയിരുന്നു...

എനിക്ക് വേണ്ട തണലും,ഭക്ഷണവും, പിന്നെ ഒരിറ്റു പ്രാണ വായുവും തരാൻ വേണ്ടി...

എന്നിട്ടും അതിനെ വെട്ടി തുണ്ടം തുണ്ടം ആക്കുമ്പോൾ നോക്കി നിന്നു ഞാൻ...

പതിനായിരം മരം നടുന്നതിക്കാൾ ഒരുപക്ഷെ നല്ലത് ഒരു മരം സംരക്ഷിക്കുന്നതാവും...

കാരണം നമുക്ക് മുന്നേ ഓടിയവർ ആണവർ...

Saturday, 29 April 2017

അട്ട

ഉടലിലൊഴുകും മനമറിയാ
തെവിടെയുമിവനുഴുതിറങ്ങും

കടിയറിയാ പാവമവൻ
പടി കയറും, കൊടുമുടി തന്‍

ഇനിയുമിനിയുമിവനുടെ സുഖ-
മനുഭവിച്ചിടാന്‍ കൊതി കയറും

സ്വര്‍ഗ്ഗലോക ചന്ദ്രികയില്‍
അക്ഷിനട്ടിരിക്കുമവന്‍

കപട കഥകള്‍ പാടിയവന്‍
കരി പുരട്ടിടുമവന്‍റെയുള്ളില്‍

അമ്മയില്ലവനു,പെങ്ങളില്ലവനു
കണ്ടതെല്ലാം പെണ്ണുങ്ങള്‍

ഉള്ളിലുള്ള സ്നേഹവും, ആന്ധരാവ-
യങ്ങളും ഇവന്‍റെ കാല്‍ക്കലായിടും

സ്വഭോധരഹിതനായൊരവന്‍
സ്വചിന്ധകളില്ലാത്തൊരവന്‍

ഇവന്‍റെ കൂടെ ഭൂമി താണ്ടി
മറുലോകമനുഭവിക്കും

ഇഹ ലോക വിജയിതനാമ-
വനറിയുന്നില്ലൊരു സത്യം

ഉള്ളിലുള്ള ശുദ്ധ രക്തമൂറ്റി-
യെടുത്തിടുമീയൊരട്ടയെ ...

Wednesday, 26 April 2017

ഉയരം

കൂട്ടുകാരേ...

ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ദിനോസറുകൾക്ക് 50 അടി വരെ ഉയരം ഉണ്ടായിരുന്നു...

5 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മാമോത്തുകൾക് 10 മുതൽ 15 അടി വരെ ഉയരം ഉണ്ടായിരുന്നെന്നു കരുതപ്പെടുന്നു...

അത് കഴിഞ്ഞു വർഷങ്ങൾക്കു ശേഷം മനുഷ്യ വർഗ്ഗത്തിന്റെ പരിണാമം ആരംഭിച്ചു...

കുരങ്ങിൽ നിന്നും മനുഷ്യനിലേക്ക് രൂപാന്തരപ്പെടുന്നതിന്റെ ഭാഗമായി അവന്റെ ഉയരം കുറഞ്ഞുകൊണ്ടേയിരുന്നു...

ആതിമ മനുഷ്യനേക്കാൾ ഒരുപാട് നീളം കുറഞ്ഞവരാണ് ഇപ്പോൾ ജീവിക്കുന്ന മനുഷ്യൻ...

അതുകൊണ്ട് തന്നെ ഇപ്പോൾ ജീവിക്കുന്ന മനുഷ്യ ഗണത്തിൽ ഉയരം കുറഞ്ഞ മനുഷ്യർ, മനുഷ്യ പരിണാമത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവർ തന്നെ ആണെന്ന് സംശയാതീതം പറയാൻ സാധിക്കുന്ന സത്യമാണ്...

Monday, 24 April 2017

മരവിച്ച പാദങ്ങൾ

മറഞ്ഞു നിന്നൂ
ഒളിഞ്ഞു നോക്കീ...

എടുത്തു ഞാനെൻ
തുറുപ്പുചീട്ടുകൾ...

വിയർപ്പു പറ്റിയ കൈകളിൽ നിന്നും
അടർത്തി മാറ്റീ ഓരോ ചുരുളും...

പതുങ്ങി ഞാനെൻ മുന്നിലിരിക്കും
പിരിച്ച മീശക്കാരനെ നോക്കി...

നോട്ടം തെറ്റും നേരം നോക്കീ...
ഓരോ വാക്കും പകർത്തിയെഴുതി

പേടിയടുക്കും നേരം ഞാനെൻ
കണ്ണുകൾ മെല്ലെ ഉയർത്തി മുകളിൽ...

വിറച്ചു കൈകൾ, വീണൂ താഴെ...
ചെറിയൊരു ചുരുളഴിയാക്കഷണം...

സോദരനാമവൻ ചങ്കു പറച്ചവൻ...
കാലിന്നടിയിലൊളിപ്പിച്ചു...

ചിന്തിക്കുന്നെൻ ഭാവം കണ്ടാ...
മീശക്കാരൻ അലിഞ്ഞമ്മർന്നു

നൂലിൽ കോർത്തു കെട്ടി ഞാനെൻ
വിയർപ്പു തുളുമ്പും എഴുത്തു കെട്ടുകൾ.

കെട്ടൂ ഞാനാ ശബ്ദം കാതിൽ
ആരും അറക്ക്യും വാക്കുകൾ അല്ലോ...
കവിളിലെ അടിയുടെ ശബ്ദമതല്ലോ...

ഹതഭാഗ്യനാമവനാരെന്നറിയാൻ...
ജനലഴിക്കുള്ളിലൂടൊളിഞ്ഞു നോക്കീ...

അടുത്തിരുന്നവൻ എന്നുടെ സോദരൻ...
കുമ്പിട്ട തലയുമായ് നിൽക്കുന്നൂ...

ഓടിയടുക്കാൻ തോന്നിയ നേരം...
വീട്ടിലെ ചോറിൻ ഗന്ധം വന്നൂ...

ഒതുക്കി ഞാനെൻ ഇരുണ്ട ഹൃദയം
അടച്ചു പൂട്ടീ നടന്നു നീങ്ങി...