Saturday, 29 April 2017

അട്ട

ഉടലിലൊഴുകും മനമറിയാ
തെവിടെയുമിവനുഴുതിറങ്ങും

കടിയറിയാ പാവമവൻ
പടി കയറും, കൊടുമുടി തന്‍

ഇനിയുമിനിയുമിവനുടെ സുഖ-
മനുഭവിച്ചിടാന്‍ കൊതി കയറും

സ്വര്‍ഗ്ഗലോക ചന്ദ്രികയില്‍
അക്ഷിനട്ടിരിക്കുമവന്‍

കപട കഥകള്‍ പാടിയവന്‍
കരി പുരട്ടിടുമവന്‍റെയുള്ളില്‍

അമ്മയില്ലവനു,പെങ്ങളില്ലവനു
കണ്ടതെല്ലാം പെണ്ണുങ്ങള്‍

ഉള്ളിലുള്ള സ്നേഹവും, ആന്ധരാവ-
യങ്ങളും ഇവന്‍റെ കാല്‍ക്കലായിടും

സ്വഭോധരഹിതനായൊരവന്‍
സ്വചിന്ധകളില്ലാത്തൊരവന്‍

ഇവന്‍റെ കൂടെ ഭൂമി താണ്ടി
മറുലോകമനുഭവിക്കും

ഇഹ ലോക വിജയിതനാമ-
വനറിയുന്നില്ലൊരു സത്യം

ഉള്ളിലുള്ള ശുദ്ധ രക്തമൂറ്റി-
യെടുത്തിടുമീയൊരട്ടയെ ...

Wednesday, 26 April 2017

ഉയരം

കൂട്ടുകാരേ...

ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ദിനോസറുകൾക്ക് 50 അടി വരെ ഉയരം ഉണ്ടായിരുന്നു...

5 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മാമോത്തുകൾക് 10 മുതൽ 15 അടി വരെ ഉയരം ഉണ്ടായിരുന്നെന്നു കരുതപ്പെടുന്നു...

അത് കഴിഞ്ഞു വർഷങ്ങൾക്കു ശേഷം മനുഷ്യ വർഗ്ഗത്തിന്റെ പരിണാമം ആരംഭിച്ചു...

കുരങ്ങിൽ നിന്നും മനുഷ്യനിലേക്ക് രൂപാന്തരപ്പെടുന്നതിന്റെ ഭാഗമായി അവന്റെ ഉയരം കുറഞ്ഞുകൊണ്ടേയിരുന്നു...

ആതിമ മനുഷ്യനേക്കാൾ ഒരുപാട് നീളം കുറഞ്ഞവരാണ് ഇപ്പോൾ ജീവിക്കുന്ന മനുഷ്യൻ...

അതുകൊണ്ട് തന്നെ ഇപ്പോൾ ജീവിക്കുന്ന മനുഷ്യ ഗണത്തിൽ ഉയരം കുറഞ്ഞ മനുഷ്യർ, മനുഷ്യ പരിണാമത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവർ തന്നെ ആണെന്ന് സംശയാതീതം പറയാൻ സാധിക്കുന്ന സത്യമാണ്...

Monday, 24 April 2017

മരവിച്ച പാദങ്ങൾ

മറഞ്ഞു നിന്നൂ
ഒളിഞ്ഞു നോക്കീ...

എടുത്തു ഞാനെൻ
തുറുപ്പുചീട്ടുകൾ...

വിയർപ്പു പറ്റിയ കൈകളിൽ നിന്നും
അടർത്തി മാറ്റീ ഓരോ ചുരുളും...

പതുങ്ങി ഞാനെൻ മുന്നിലിരിക്കും
പിരിച്ച മീശക്കാരനെ നോക്കി...

നോട്ടം തെറ്റും നേരം നോക്കീ...
ഓരോ വാക്കും പകർത്തിയെഴുതി

പേടിയടുക്കും നേരം ഞാനെൻ
കണ്ണുകൾ മെല്ലെ ഉയർത്തി മുകളിൽ...

വിറച്ചു കൈകൾ, വീണൂ താഴെ...
ചെറിയൊരു ചുരുളഴിയാക്കഷണം...

സോദരനാമവൻ ചങ്കു പറച്ചവൻ...
കാലിന്നടിയിലൊളിപ്പിച്ചു...

ചിന്തിക്കുന്നെൻ ഭാവം കണ്ടാ...
മീശക്കാരൻ അലിഞ്ഞമ്മർന്നു

നൂലിൽ കോർത്തു കെട്ടി ഞാനെൻ
വിയർപ്പു തുളുമ്പും എഴുത്തു കെട്ടുകൾ.

കെട്ടൂ ഞാനാ ശബ്ദം കാതിൽ
ആരും അറക്ക്യും വാക്കുകൾ അല്ലോ...
കവിളിലെ അടിയുടെ ശബ്ദമതല്ലോ...

ഹതഭാഗ്യനാമവനാരെന്നറിയാൻ...
ജനലഴിക്കുള്ളിലൂടൊളിഞ്ഞു നോക്കീ...

അടുത്തിരുന്നവൻ എന്നുടെ സോദരൻ...
കുമ്പിട്ട തലയുമായ് നിൽക്കുന്നൂ...

ഓടിയടുക്കാൻ തോന്നിയ നേരം...
വീട്ടിലെ ചോറിൻ ഗന്ധം വന്നൂ...

ഒതുക്കി ഞാനെൻ ഇരുണ്ട ഹൃദയം
അടച്ചു പൂട്ടീ നടന്നു നീങ്ങി...