Monday, 12 June 2017
ഉദ്ധരണി (1)
Sunday, 11 June 2017
പുതു വിത്ത്
പ്രേമമുള്ളിടത്തെല്ലാമെത്തിനോക്കിടുമാ-
ക്കുശുമ്പും കുന്നായ്മയും...
ആർക്കുമതു കൊടുക്കാനാനുവതിക്കാ-
തെയവർ തനിച്ചാലോകം മെനഞ്ഞിടും...
അസ്ഥിയിൽപ്പിടിക്കുമാനേരത്തുമറ്റൊ-
രുവനായ് വരുന്നൊരാ കാമവും...
ഉള്ളിലുടലെടുത്തിടുമാവികാരങ്ങ-
ളൊട്ടാകെ പടർന്നു കേറിടും ഉടലിലൊട്ടാകെ...
ഒടുവിലെല്ലാം കഴിഞ്ഞിരിക്കുമാനേരമ-
വരിലെത്തുമാ മടുപ്പെന്നമാരുതൻ...
മെനഞെടുത്തൊരാക്കുറ്റങ്ങളുംക്കുറ-
വുകളുംകൊണ്ടവർത്താണ്ഡവമാടിടും...
വിട്ടുവീഴ്ചയോടെല്ലാം തിരിച്ചുപിടിച്ചിടാൻ- തോന്നുമാനേരമുദ്ധരിക്കുമാഭിമാനബോധം...
തോൽവിയേറ്റുവാങ്ങാൻ മനസ്സില്ലാ-
മനങ്ങൾ പ്രേമമില്ലാക്കോപകുണ്ഡമായിടും...
ഒരുനാളിലേല്ലാമടങ്ങുമാനേരത്തു മധു-
രമാം പ്രായമതവസാനിച്ചിടും...
മിച്ചമായ് നിൽക്കുമാമടിവേരിൻ മോളിലായ്-
പ്പുതിയൊരു പച്ചപ്പിൻ വിത്തുമുളച്ചിടും...
ഇടക്കു തളിർക്കുമാപ്പഴതായവേരുകൾക്കാണി-
ല്ലൊരിക്കലും പുറത്തെ പ്രകാശം...
Monday, 5 June 2017
നട്ടാൽ മാത്രം മതിയോ ???
കൂട്ടുകാരെ, ഇന്നു ജൂൺ 5. ലോക പരിസ്ഥിതി ദിനം. എല്ലാ കൊല്ലവും നടക്കാറുള്ള പോലെ, ഈ പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ട കേരള സർക്കാരിന്റെ പ്രവൃത്തി പ്രശംസനീയമായ കാര്യം തന്നെ...
ഈ നട്ട തൈകൾ സംരക്ഷിക്കാനുള്ള പദ്ധതിയെ പറ്റി ആരും ഒന്നും പറയുന്നത് കെട്ടില്ല...
വെള്ളവും സംരക്ഷണവുമില്ലാതെ അടുത്ത പരിസ്ഥിതി ദിനം വരെ അല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് കാലം വരെ ഈ തൈകൾ ഉണ്ടാവുമെന്ന് ഒരുറപ്പും ഇല്ല...
തെരുവ് നായ്ക്കളെ ഓമനിക്കുന്ന പോലെ, പശുവിനെ സംരക്ഷിക്കാൻ നിയമം ഉണ്ടാക്കിയ പോലെ, മരങ്ങൾ, തൈകൾ അല്ലെങ്കിൽ ഈ നട്ട ഒരു കോടി തൈകൾ എങ്കിലും സംരക്ഷിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യാൻ അപേക്ഷിക്കുന്നു...
സർക്കാർ ഒപ്പമുണ്ടെന്നു വിശ്വസിക്കുന്ന ഒരു പൗരൻ...